എൽ.ഐ.സി. ജീവൻ ലക്ഷ്യ (പ്ലാൻ 733): കുടുംബത്തിന്റെ ഭാവിക്ക് സാമ്പത്തിക സുരക്ഷ

എൽ.ഐ.സി. ജീവൻ ലക്ഷ്യ (പ്ലാൻ 733): കുടുംബത്തിന്റെ ഭാവിക്ക് സാമ്പത്തിക സുരക്ഷ
ആമുഖം
കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ഭാവി ആവശ്യങ്ങൾ, ദീർഘകാല സമ്പാദ്യം എന്നിവയ്ക്കൊപ്പം കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായ വ്യക്തിക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന്റെ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റും എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.
ഈ ആവശ്യങ്ങൾ പരിഗണിച്ച് രൂപകൽപ്പന ചെയ്ത എൽ.ഐ.സി.യുടെ സമ്പാദ്യ–ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് ജീവൻ ലക്ഷ്യ (പ്ലാൻ നമ്പർ 733). പോളിസി കാലയളവിൽ ഇൻഷ്വർ ചെയ്ത വ്യക്തി മരണപ്പെട്ടാൽ കുടുംബത്തിന് വാർഷിക വരുമാന ആനുകൂല്യവും കാലാവധി പൂർത്തിയാകുമ്പോൾ മറ്റൊരു തുകയും ലഭിക്കുന്നതിനുള്ള വ്യവസ്ഥയാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.
1. പദ്ധതിയുടെ പ്രധാന സവിശേഷതകൾ
- പദ്ധതിയുടെ സ്വഭാവം: ഷെയർ മർക്കറ്റുമായി ലിങ്ക് ചെയ്യാത്ത, ലാഭവിഹിതത്തിൽ പങ്കാളിയാകുന്ന സമ്പാദ്യ–ലൈഫ് ഇൻഷുറൻസ് പദ്ധതി.
- പ്രവേശനപ്രായം: 18 മുതൽ 50 വയസ്സ് വരെ.
- പോളിസി കാലാവധി: 13 മുതൽ 25 വർഷം വരെ.
- പ്രീമിയം അടയ്ക്കേണ്ട കാലയളവ്: പോളിസി കാലാവധിയേക്കാൾ 3 വർഷം കുറവ്.
- കുറഞ്ഞ അടിസ്ഥാന ഇൻഷുറൻസ് തുക: ₹2,00,000.
- പരമാവധി അടിസ്ഥാന ഇൻഷുറൻസ് തുക: നിശ്ചിത പരമാവധി പരിധിയില്ല.
- പരമാവധി കാലാവധി പൂർത്തിയാകുന്ന പ്രായം: 65 വയസ്സ്.
ഉദാഹരണത്തിന്, 20 വർഷത്തെ പോളിസി തിരഞ്ഞെടുക്കുകയാണെങ്കിൽ 17 വർഷം മാത്രമാണ് പ്രീമിയം അടയ്ക്കേണ്ടത്.
2. മരണത്തെത്തുടർന്ന് കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ
പോളിസി പ്രാബല്യത്തിലിരിക്കെ ഇൻഷ്വർ ചെയ്ത വ്യക്തി മരണപ്പെട്ടാൽ, പദ്ധതിവ്യവസ്ഥകൾക്ക് വിധേയമായി കുടുംബത്തിന് രണ്ട് പ്രധാന ആനുകൂല്യങ്ങൾ ലഭിക്കും.
വാർഷിക വരുമാന ആനുകൂല്യം: അടിസ്ഥാന ഇൻഷുറൻസ് തുകയുടെ 10 ശതമാനം വീതം വർഷം തോറും ലഭിക്കും. മരണത്തിന് ശേഷം വരുന്ന പോളിസി വാർഷിക തീയതി മുതൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള പോളിസി വാർഷിക തീയതി വരെ ഈ തുക നൽകും.
കാലാവധി പൂർത്തിയാകുമ്പോഴുള്ള ആനുകൂല്യം: അടിസ്ഥാന ഇൻഷുറൻസ് തുകയുടെ 110 ശതമാനം കാലാവധിയിൽ വീണ്ടും ലഭിക്കും. ഇതിനുപുറമേ, അർഹമായ ബോണസുകളും അന്തിമ അധിക ബോണസും ഉണ്ടെങ്കിൽ അവയും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ലഭിക്കും.

3. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക
പോളിസി കാലാവധി പൂർത്തിയാകുന്നതുവരെ ഇൻഷ്വർ ചെയ്ത വ്യക്തി ജീവിച്ചിരിക്കുകയും അടയ്ക്കേണ്ട എല്ലാ പ്രീമിയങ്ങളും അടച്ചിരിക്കുകയും ചെയ്താൽ കാലാവധി ആനുകൂല്യം ലഭിക്കും.
ഇതിൽ ഉൾപ്പെടുന്നവ:
- അടിസ്ഥാന ഇൻഷുറൻസ് തുക.
- പോളിസിയിൽ നിക്ഷിപ്തമായ ലാഭവിഹിത ബോണസുകൾ.
- എൽ.ഐ.സി. പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ബാധകമായ അന്തിമ അധിക ബോണസ്.
ബോണസ് നിരക്കുകൾ മാറ്റങ്ങൾക്ക് വിധേയമാണ്.
4. ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം
| വിശദാംശം | തുക |
|---|---|
| പ്രവേശനപ്രായം | 35 വയസ്സ് |
| അടിസ്ഥാന ഇൻഷുറൻസ് തുക | ₹1,00,00,000 |
| പോളിസി കാലാവധി | 25 വർഷം |
| ഉദാഹരണത്തിലെ വാർഷിക അടിസ്ഥാന പ്രീമിയം | ₹4,37,770 |
കാലാവധി പൂർത്തിയാകുമ്പോൾ
| ആനുകൂല്യം | ഉദാഹരണത്തുക |
|---|---|
| അടിസ്ഥാന ഇൻഷുറൻസ് തുക | ₹1,00,00,000 |
| കണക്കാക്കിയ ബോണസ് | ₹1,20,00,000 |
| കണക്കാക്കിയ അന്തിമ അധിക ബോണസ് | ₹45,00,000 |
| ആകെ | ₹2,65,00,000 |
പോളിസിഉടമ ആറാം വർഷത്തിൽ സ്വാഭാവികമായി മരണപ്പെട്ടാൽ
അടിസ്ഥാന ഇൻഷുറൻസ് തുക ₹1 കോടി ആയതിനാൽ വാർഷിക വരുമാന ആനുകൂല്യം ₹10,00,000 തുടർന്ന് എല്ലാ വർഷവും പോളിസി കാലവധിക്ക് ഒരു വർഷം മുമ്പ് വരെ അവകാശിക്ക് നൽകും. ഉദാഹരണത്തിൽ 18 വർഷത്തേക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനാൽ ആകെ ₹1,80,00,000 ലഭിക്കും.
കാലാവധി പൂർത്തിയാകുമ്പോൾ താഴെ കാണിച്ചിരിക്കുന്ന തുക കൂടി നൽകും:
- അടിസ്ഥാന ഇൻഷുറൻസ് തുകയുടെ 110 ശതമാനം: ₹1,10,00,000.
- കണക്കാക്കിയ ബോണസ്: ₹1,20,00,000.
- കണക്കാക്കിയ അന്തിമ അധിക ബോണസ്: ₹45,00,000.
- ആകെ കാലാവധി തുക ₹2,75,00,000.
വാർഷിക വരുമാന ആനുകൂല്യം ഉൾപ്പെടെ ഉദാഹരണത്തിലെ മൊത്തം മരണ ആനുകൂല്യക്കണക്ക് ₹4,55,00,000 ആണ്.
ശ്രദ്ധിക്കുക: മുകളിലുള്ള ബോണസ് തുകകൾ ഉദാഹരണത്തിനുള്ള കണക്കുകളാണ്; ഉറപ്പുനൽകുന്ന തുകയല്ല. യഥാർത്ഥ ആനുകൂല്യം വ്യക്തിഗത ബെനിഫിറ്റ് ഇല്ലസ്ട്രേഷനും ബാധകമായ ബോണസ് പ്രഖ്യാപനങ്ങളും അനുസരിച്ച് വ്യത്യാസപ്പെടാം.
5. കാലാവധി തുക തവണകളായി സ്വീകരിക്കാം
കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക മുഴുവനായോ അല്ലെങ്കിൽ 5, 10, 15 വർഷങ്ങളിലായി തവണകളായോ സ്വീകരിക്കാവുന്നതാണ്. നിശ്ചിത വ്യവസ്ഥകൾ പ്രകാരം മാസത്തിലൊരിക്കലോ മൂന്നുമാസത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ ഈ തുക സ്വീകരിക്കാം.
ഇതിനായി പോളിസി കാലാവധി പൂർത്തിയാകുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പ് കമ്പനിയെ അറിയിച്ചിരിക്കണം. തവണകളുടെ തുകയും ബാധകമായ നിബന്ധനകളും എൽ.ഐ.സി.യുടെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.
6. അധിക ഇൻഷുറൻസ് പരിരക്ഷകൾ
അധിക പ്രീമിയം അടച്ച് ആവശ്യാനുസരണം താഴെപ്പറയുന്ന അനുബന്ധ പരിരക്ഷകൾ തിരഞ്ഞെടുക്കാം.
- അപകട മരണവും സ്ഥിരമായ വൈകല്യവും സംബന്ധിച്ച പരിരക്ഷ.
- അപകട മരണത്തിനുള്ള അധിക പരിരക്ഷ.
- അധിക മരണ ഇൻഷുറൻസ് തുക ലഭിക്കുന്നതിനുള്ള ടേം ഇൻഷുറൻസ് പരിരക്ഷ.
ഓരോ പരിരക്ഷയ്ക്കും പ്രത്യേക വ്യവസ്ഥകളും തുകയുടെ പരിധികളുമുണ്ട്. അപകട മരണ–വൈകല്യ പരിരക്ഷയും അപകട മരണ പരിരക്ഷയും ഒരുമിച്ച് തിരഞ്ഞെടുക്കാനാവില്ല. ആകെ രണ്ട് അനുബന്ധ പരിരക്ഷകൾ വരെ മാത്രമേ തിരഞ്ഞെടുക്കാനാകൂ.

7. പ്രീമിയം അടയ്ക്കുന്ന രീതികളും ഇളവുകളും
പ്രീമിയം വർഷത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ മൂന്നുമാസത്തിലൊരിക്കലോ മാസത്തിലൊരിക്കലോ അടയ്ക്കാം.
8. വായ്പ ലഭ്യമാണ്.
ഒരു മുഴുവൻ വർഷത്തെ പ്രീമിയം അടച്ചശേഷം, നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി പോളിസിയിൽ നിന്നും വായ്പ ലഭിക്കും.
9. സറണ്ടർ സൗകര്യം ലഭ്യമാണ്.
പോളിസി തിരികെ ഏൽപ്പിക്കുന്നതിനും വ്യവസ്ഥകളുണ്ട്. ഒരു മുഴവൻ വർഷത്തെ പ്രീമിയം അടച്ചശേഷം ആദ്യ പോളിസി വർഷം പൂർത്തിയായാൽ പ്രത്യേക സറണ്ടർ വാല്യൂവിന് അർഹതയുണ്ടാകാം.
10. ഗ്രേസ് പീരിയേഡ്.
പ്രീമിയം അടയ്ക്കാൻ വൈകിയാൽ വാർഷിക, ആറുമാസ, മൂന്നുമാസ രീതികൾക്ക് 30 ദിവസവും മാസപ്പ്രീമിയത്തിന് 15 ദിവസവും അധിക സമയപരിധിയുണ്ട്.
11. പോളിസി റിവൈവൽ.
മുടങ്ങിയ പോളിസി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ആദ്യമായി പ്രീമിയം മുടങ്ങിയ തീയതി മുതൽ അഞ്ച് വർഷത്തിനുള്ളിൽ അപേക്ഷിക്കാനുള്ള വ്യവസ്ഥയുമുണ്ട്.
ഉപസംഹാരം
എൽ.ഐ.സി. ജീവൻ ലക്ഷ്യ (പ്ലാൻ നമ്പർ 733) കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയും ദീർഘകാല സമ്പാദ്യവും ഒരുമിച്ച് പരിഗണിക്കുന്നവർക്കുള്ള മകച്ച പദ്ധതിയാണ്. മരണത്തെത്തുടർന്നുള്ള വാർഷിക വരുമാന ആനുകൂല്യവും കാലാവധി പൂർത്തിയാകുമ്പോഴുള്ള തുകയും ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾക്ക് എന്നെ ബന്ധപ്പെടാവുന്നതാണ്.
എ. കെ. റസാക്ക്
9846220955
Have a question? Contact us
Leave your details and we will get back to you.
അഭിപ്രായങ്ങൾ / Comments